അരവിന്ദ് സ്വാമി സംവിധായകനാകുന്നു

Update: 2018-04-18 00:05 GMT
Editor : Alwyn K Jose
അരവിന്ദ് സ്വാമി സംവിധായകനാകുന്നു

അടുത്ത വര്‍ഷത്തോടെ ആദ്യ സംവിധാന സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് താരം വ്യക്തമാക്കി.

തമിഴ്നടന്‍ അരവിന്ദ് സ്വാമി സംവിധായകന്റെ കുപ്പായം അണിയുന്നു. അടുത്ത വര്‍ഷത്തോടെ ആദ്യ സംവിധാന സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് താരം വ്യക്തമാക്കി.

റോജയിലെ പ്രണയ നായകൻ അരവിന്ദ് സ്വാമി അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഇടക്ക് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നെങ്കിലും തനി ഒരുവനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ അരവിന്ദ് സ്വാമിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അഭിനയത്തിന്റെ തിരക്കിനിടയില്‍ നിന്നും മാറി സംവിധായകന്റെ കുപ്പായം അണിയാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി ആയാണ് 2018ല്‍ തന്റെ സംവിധാന സംരംഭം തുടങ്ങുമെന്ന് അറിയിച്ചത്. താങ്കൾ സംവിധാനത്തിലേയ്ക്ക് കടക്കുന്നുണ്ടോ എന്ന് ചോദിച്ച ആരാധകനോട് 'ഉണ്ട് അടുത്ത വർഷം പ്രതീക്ഷിക്കാം' എന്നാണ് അരവിന്ദ് സ്വാമി മറുപടി നൽകിയത്. ഈ വർഷം മികച്ച ചിത്രങ്ങളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്. സതുരംഗവേട്ടൈ-2 , ഭാസ്കര്‍ ദ റാസ്കലിന്റെ തമിഴ് പതിപ്പ് ഭാസ്കര്‍ ഒരു റാസ്കല്‍, വനങ്ങാമുടി, നരകാസുരൻ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News