മുന്തിരിവള്ളികള്‍ക്ക് കേക്കിന്റെ മധുരം

Update: 2018-04-21 19:54 GMT
മുന്തിരിവള്ളികള്‍ക്ക് കേക്കിന്റെ മധുരം

സംവിധായകനായ ജിബു ജേക്കബിന്റെ ജന്മനാട്ടിലെ തിയ്യേറ്ററിലാണ് ചിത്രത്തിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ചത്.

മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ വിജയം ആഘോഷിച്ചു. സംവിധായകനായ ജിബു ജേക്കബിന്റെ ജന്മനാട്ടിലെ തിയ്യേറ്ററിലാണ് ചിത്രത്തിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ചത്.

പുലിമുരുകന്റെ ഗംഭീരവിജയത്തിനുശേഷം തിയ്യേറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെയാണ് ആഘോഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. സംവിധായകനായ ജിബു ജേക്കബിന്റെ ജന്‍മനാടായ ഞാറക്കലിലെ മജെസ്റ്റിക്ക് തിയ്യേറ്ററിലായിരുന്നു ആഘോഷം. സിനിമ കാണാനെത്തിയ പ്രേക്ഷകരെ സാക്ഷിനിര്‍ത്തി കേക്ക് മുറിച്ചായിരുന്നു ആഘോഷം. ജനുവരി 20 ന് റിലീസായ ചിത്രം നിറഞ്ഞസദസിലാണ് പ്രദര്‍ശനം തുടരുന്നത്.

Full View

Similar News