ഒടുവില്‍ ട്വിറ്റര്‍ കെആര്‍കെയ്ക്ക് പണി കൊടുത്തു, അക്കൌണ്ട് പൂട്ടി

Update: 2018-04-22 19:30 GMT
Editor : Jaisy
ഒടുവില്‍ ട്വിറ്റര്‍ കെആര്‍കെയ്ക്ക് പണി കൊടുത്തു, അക്കൌണ്ട് പൂട്ടി

അക്കൌണ്ട് പൂട്ടിച്ച നടപടിക്കെതിരെ കോടതിയില്‍ പോകുമെന്നും കെആര്‍കെ കൂട്ടിച്ചേര്‍ത്തു

താരങ്ങളെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി മാറിയ കെആര്‍കെയുടെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. തന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിവരം കെ.ആർ.കെ തന്നെയാണ് മറ്റൊരു അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. അമീര്‍ ഖാനിനും പുതിയ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറിനെതിരെയുമായിരുന്നു കെആർകെയുടെ വിമർശനം. തന്റെ നിരൂപണം പേടിച്ചാണ് അക്കൗണ്ട് പൂട്ടിച്ചതെന്നും കെആര്‍കെ ആരോപിച്ചു. അക്കൌണ്ട് പൂട്ടിച്ച നടപടിക്കെതിരെ കോടതിയില്‍ പോകുമെന്നും കെആര്‍കെ കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ട്വിറ്ററില്‍ ആറ് മില്യണ്‍ ഫോളോവേഴ്സിനെയുണ്ടാക്കാന്‍ നാല് വര്‍ഷവും കുറെയേറെ പണവും ചെലവഴിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ട്വിറ്ററിനെതിരെ താന്‍ തീര്‍ച്ചയായും കോടതിയെ സമീപിക്കുമെന്നും കെആര്‍കെ പറഞ്ഞു. ബോളിവുഡ് താരങ്ങളെ സ്ഥിരമായി വിമര്‍ശിക്കാറുള്ള കെആര്‍കെ മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് ട്വീറ്റ് ചെയ്തതോടെയാണ് മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ഒടുവില്‍ മലയാളികളുടെ പൊങ്കാല അതിര് കടന്നതോടെ കെആര്‍കെ മാപ്പ് പറയുകയും ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News