ഓസ്‍കറിന് മത്സരിക്കാന്‍ സിറിയയില്‍ നിന്ന് ലിറ്റില്‍ ഗാന്ധി

Update: 2018-04-22 05:19 GMT
Editor : Alwyn K Jose
ഓസ്‍കറിന് മത്സരിക്കാന്‍ സിറിയയില്‍ നിന്ന് ലിറ്റില്‍ ഗാന്ധി

സാം കഡി സംവിധാനം ചെയ്ത ലിറ്റില്‍ ഗാന്ധി എന്ന ചിത്രമാണ് ഓസ്കറില്‍ ഇടംനേടിയത്.

സിറിയയില്‍ നിന്ന് ഓസ്കറിലേക്ക് ഒരു ചിത്രം വരുന്നു. സാം കഡി സംവിധാനം ചെയ്ത ലിറ്റില്‍ ഗാന്ധി എന്ന ചിത്രമാണ് ഓസ്കറില്‍ ഇടംനേടിയത്. വിദേശ ഭാഷാ വിഭാഗത്തിൽ ഇടംപിടിക്കുന്ന ആദ്യ സിറിയന്‍ ചിത്രമാണ് ലിറ്റില്‍ ഗാന്ധി.

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളുടെ മുഖമാണ് ഗിയാത്ത് മാട്ടര്‍. സുരക്ഷാ സൈന്യത്തിന്റെ കൈകൊണ്ട് 26കാരനായ മാട്ടര്‍ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ വിഷയങ്ങളെല്ലാമാണ് ലിറ്റില്‍ ഗാന്ധി എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ സാം കഡി പറയാന്‍ ശ്രമിക്കുന്നത്. ഓസ്കറിലേക്ക് തെരഞ്ഞെടുത്തെങ്കിലും ഇതുവരെ സ്വന്തം രാജ്യമായ സിറിയയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ല. ഭരണകൂടത്തെ പ്രീതിപ്പെടുത്തുന്ന ചിത്രമല്ലാത്തതിനാല്‍ സിറിയക്കുള്ളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ തന്നെ തൂക്കിക്കൊല്ലുമെന്ന് സംവിധായകന്‍ പറയുന്നു. അക്കാദമി മാനദണ്ഡം അനുസരിച്ച് ഒരു രാജ്യത്തുള്ള സ്വാതന്ത്രവും രാഷ്ട്രീയേതരവുമായ സംഘടനക്ക് മാത്രമേ വിദേശഭാഷ ചിത്രം നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കൂ.

Advertising
Advertising

എന്നാല്‍ സിറിയയില്‍ അങ്ങനെയൊരു അക്കാദമി നിലവില്‍ ഇല്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അക്കാദമി കമ്മിറ്റി ചെയര്‍മാന് അപേക്ഷ ലഭിച്ചിരുന്നു. സിറിയ വിട്ടുപോയ നടനും ഒരുകൂട്ടം സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും സിനിമ നാമനിര്‍ദേശം ചെയ്യാനുള്ള അനുമതി നല്‍കണമെന്ന അപേക്ഷ അക്കാദമി അംഗീകരിച്ചു. ഇതേ തുടര്‍ന്നാണ് ലിറ്റില്‍ ഗാന്ധിക്ക് ഓസ്കറിലേക്കുള്ള വഴി തുറന്നത്. അലപ്പോയില്‍ നിന്ന് 2000 ത്തിലാണ് സാം കഡി അമേരിക്കയില്‍ എത്തിയത്. സിറിയയില്‍ നിന്ന് തുര്‍ക്കിയില്‍ അഭയം തേടിയ ഗിയാത്ത് മാട്ടറുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇന്റര്‍വ്യൂവിലൂടെയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News