'റീലി'ലെ വിഎസിനെ കാണാന്‍ 'റിയല്‍' വിഎസ് എത്തിയപ്പോള്‍

Update: 2018-04-23 10:41 GMT
Editor : Alwyn K Jose
'റീലി'ലെ വിഎസിനെ കാണാന്‍ 'റിയല്‍' വിഎസ് എത്തിയപ്പോള്‍

സിനിമയുടെ ആദ്യ ഷോ കാണാന്‍ ഭാര്യക്കും, മകനുമൊപ്പം വിഎസ് എത്തിയിരുന്നു. സിനിമ മികച്ചതാണന്നായിരുന്നു പ്രതികരണം.

Full View

വിഎസ് അച്യുതാനന്ദന്‍ അഭിനയിച്ച കാംപസ് ഡയറി പ്രദര്‍ശനത്തിനെത്തി. സിനിമയുടെ ആദ്യ ഷോ കാണാന്‍ ഭാര്യക്കും, മകനുമൊപ്പം വിഎസ് എത്തിയിരുന്നു. സിനിമ മികച്ചതാണന്നായിരുന്നു പ്രതികരണം.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന നാടും അതിനോട് അനുബന്ധിച്ച കാര്യങ്ങളുമാണ് സിനിമ പറയുന്നത്. കുടിവെള്ളം ചൂഷണം ചെയ്യുന്ന കുത്തക കമ്പനിക്കെതിരെ നടത്തുന്ന സമരത്തില്‍ വിഎസ് വിഎസായി തന്നെ അഭിനയിച്ചിട്ടുണ്ട്. തീപ്പരി ഡയലോഗുമായാണ് രംഗപ്രവേശം. ഭാര്യ വസുമതിക്കും, മകന്‍ അരുണ്‍കുമാറിനൊപ്പമാണ് ആദ്യ ഷോ കണ്ടത്. ദൃശ്യ ആര്‍ട്‌സ് ക്ലബ് നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകന്‍ ജീവന്‍ദാസാണ്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News