ഐവി ശശിയുടെ 'ബേര്‍ണിങ് വെല്‍സുമായി' മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ്
കുവൈത്ത് യുദ്ധം പ്രമേയമാക്കിയുള്ള ബഹുഭാഷാ ചിത്രം ബേര്‍ണിങ് ബെല്‍സ് ഐവി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്നു. മലയാളികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഐവി ശശിയുടെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തീരിച്ചുവരവ് കൂടിയാകുമായിരുന്നു ചിത്രം...
ഐവി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബേര്‍ണിങ് വെല്‍സെന്ന ബഹുഭാഷാ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ്. അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രമെന്നും സോഹന്‍റോയ് അറിയിച്ചു. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു ഐവി ശശിയുടെ അപ്രതീക്ഷിത വിയോഗം.
കുവൈത്ത് യുദ്ധം പ്രമേയമാക്കിയുള്ള ബഹുഭാഷാ ചിത്രം ബേര്‍ണിങ് ബെല്‍സ് ഐവി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്നു. മലയാളികള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഐവി ശശിയുടെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തീരിച്ചുവരവ് കൂടിയാകുമായിരുന്നു ചിത്രം. തിരക്കഥ പൂര്‍ത്തിയായ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ് അറിയിച്ചിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നതും സോഹന്‍ റോയ് തന്നെയാകും. ശശിയേട്ടനോടുള്ള ആദരവാകും ഈ ചിത്രമെന്നും സോഹന്‍ റോയ് അറിയിച്ചു.
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ,അറബി തുടങ്ങി 33 ഭാഷകളിലാണ് ചിത്രമിറങ്ങുക. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ചിത്രീകരണം തുടങ്ങും. 25 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രത്തിലേക്കുള്ള താരനിര്‍ണയം നടന്നുകൊണ്ടിരിക്കുകയാണ്.