ബൈക്കില്‍ നിന്ന് എറിഞ്ഞുവീഴ്ത്തുന്ന സീന്‍; ഡ്യൂപ്പില്ലാതെ ചാക്കോച്ചന്‍ 

Update: 2018-04-24 05:43 GMT
ബൈക്കില്‍ നിന്ന് എറിഞ്ഞുവീഴ്ത്തുന്ന സീന്‍; ഡ്യൂപ്പില്ലാതെ ചാക്കോച്ചന്‍ 

സിദ്ധാര്‍ത്ഥ് ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്

കുഞ്ചാക്കോ ബോബന്‍ നായകനായുള്ള വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിദ്ധാര്‍ത്ഥ് ഭരതന്‍ ആണ് സംവിധാനം. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ ചെയ്ത ഒരു സീനാണ് ഇപ്പോള്‍ കൗതുകമായിരിക്കുന്നത്. ചാക്കോച്ചനാണ് രംഗം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ബൈക്കില്‍ വരുന്ന കുഞ്ചാക്കോ ബോബനെ തേങ്ങ വെച്ച് എറിഞ്ഞ് വീഴ്ത്തുന്ന സീനാണിത്. ഡ്യൂപ്പില്ലാതെ കുഞ്ചാക്കോ ബോബന്‍ രംഗം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. സെറ്റിലുള്ളവരെല്ലാം കയ്യടിച്ചാണ് കുഞ്ചാക്കോ ബോബനെ വരവേറ്റത്. കൗട്ടശിവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു താരങ്ങള്‍.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News