ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന

Update: 2018-04-27 12:52 GMT
ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള -ഫിയോക് എന്നാണ് സംഘടനയുടേ പേര്. സംഘടനയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും..

ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള -ഫിയോക് എന്നാണ് സംഘടനയുടേ പേര്. സംഘടനയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും അംഗങ്ങളാണ്. താര സമ്പന്നമായ ചടങ്ങില്‍ നടന്‍ മധുവാണ് സംഘടന ഉദ്ഘാടനം ചെയ്തത്.

Full View

സംഘടനയുടെ ലോഗോ പ്രകാശനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വഹിച്ചു. നടന്‍ ദിലീപാണ് സംഘടനയുടെ പ്രസിഡന്റ്. നിര്‍മാതാവു നടനുമായ ആന്റണി പെരുമ്പാവൂരാണ് വൈസ് പ്രസിഡന്റ്. നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്നം ഒഴിവാക്കി സിനിമാ റിലീസ് സുഗമമമാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

അമ്മ വിവിധ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെന്നും അത് തരണം ചെയ്തിട്ടുണ്ടെന്നും ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു. തിയേറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നടത്തിയ സമരം ക്രിസ്മസം റിലീസുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപം കൊണ്ടത്.

Similar News