നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ കെആര്‍കെ 5 ലക്ഷം രൂപ നിക്ഷേപിക്കും... ചെയ്യേണ്ടത് ഇത്ര മാത്രം...
മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച് പോസ്റ്റുകള്‍ നിരത്തിയതിലൂടെ മലയാളികള്‍ക്കിടയില്‍ കുപ്രസിദ്ധി നേടിയ കെആര്‍കെ വീണ്ടും വാര്‍ത്തയാവുകയാണ്.
മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച് പോസ്റ്റുകള്‍ നിരത്തിയതിലൂടെ മലയാളികള്‍ക്കിടയില്‍ കുപ്രസിദ്ധി നേടിയ കെആര്‍കെ വീണ്ടും വാര്‍ത്തയാവുകയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ബാഹുബലി സംവിധായകന്‍ രാജമൌലിയെയും എന്തിനേറെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയെയും വരെ കെആര്‍കെ ട്രോളിയിട്ടുണ്ട്.
വിവാദപ്രസ്താവനകളില്‍ കൂടി കിട്ടുന്ന പ്രശസ്തിയാണ് നടന്‍ ലക്ഷ്യമിടുന്നതെങ്കിലും വളരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് കെആര്‍കെ നടത്തിയിട്ടുള്ളത്. ഇതിന്റെ പേരില്‍ പലതവണ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നവമാധ്യമങ്ങളിലെ അംഗങ്ങള്‍ക്ക് പുതിയൊരു ഓഫര്‍ മുന്നോട്ടുവെക്കുകയാണ് കെആര്‍കെ. ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍. ട്വിറ്ററിലെ ഓരോ അംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ നേടാനുള്ള അവസരമാണ് കെആര്‍കെ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വെറുതെ തരില്ല, ചെറിയൊരു പണി ചെയ്യണം. കെആര്‍കെയെ ട്വിറ്ററില്‍ ഫോളോ ചെയ്യുക എന്നതാണ് ആ പണി. ഈ മാസം 31 നുള്ളില്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ വീതം ഇട്ട് നല്‍കുമെന്നാണ് കെആര്‍കെയുടെ വാഗ്ദാനം. ഇതൊക്കെയാണെങ്കിലും കെആര്‍കെയുടെ തള്ള് കുറച്ച് കൂടി പോയില്ലേയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്‍മാര്‍ ചോദിക്കുന്നത്. കെആര്‍കെയുടെ പുതിയ ട്വീറ്റും ട്രോളന്‍മാര്‍ക്ക് വിരുന്നായിരിക്കുകയാണ്.