ദിലീപിന്റെ 'രാമലീല' റിലീസ് മാറ്റി 

Update: 2018-04-28 15:47 GMT
ദിലീപിന്റെ 'രാമലീല' റിലീസ് മാറ്റി 

പുതിയ തിയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല

ദിലീപിന്റെ രാമലീല എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ഈ മാസം ഏഴിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പുതിയ തിയതി എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളക് പാടമാണ്. വന്‍ കളക്ഷന്‍ നേടിയ പുലിമുരുകന് ശേഷം ടോമിച്ചന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു രാമലീല.

നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരും വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിനെതിരായ വിവാദങ്ങള്‍ പുതിയ ചിത്രത്തെ തകര്‍ക്കാനാണെന്ന് നിര്‍മ്മാതാവ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമലീല റിലീസ് മാറ്റുന്നത്. അതേസമയം നടനെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി റിലീസ് മാറ്റാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും തീരാനുണ്ടത്രെ.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News