ശ്രീദേവിക്ക് വിട നല്‍കാനൊരുങ്ങി മുംബൈ

Update: 2018-04-28 13:03 GMT
ശ്രീദേവിക്ക് വിട നല്‍കാനൊരുങ്ങി മുംബൈ

പ്രശസ്ത ചലച്ചിത്ര നടി ശ്രീദേവിക്ക് വിട നല്‍കാനൊരുങ്ങി മുംബൈ. മുംബൈ ലോഖണ്ഡ് വാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ പൊതുദര്‍ശനത്തിന്

പ്രശസ്ത ചലച്ചിത്ര നടി ശ്രീദേവിക്ക് വിട നല്‍കാനൊരുങ്ങി മുംബൈ. മുംബൈ ലോഖണ്ഡ് വാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സിനിമാ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും ആരാധകരും എത്തി. ഐശ്വര്യാ റായ്, സുസ്മിതാ സെന്‍, കാജോള്‍, ജയാ ബച്ചന്‍ ,അജയ് ദേവ്ഗണ്‍ തുടങ്ങി ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണെത്തിയത്. പലപ്പോഴും ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് പാടുപെടേണ്ടി വന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.12.30ഓടെ പൊതുദര്‍ശനം അവസാനിക്കും. രണ്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം സെലിബ്രേഷന്‍ ക്ലബില്‍ നിന്നും സംസ്കാരം നടക്കുന്ന വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലെത്തിക്കും. അവിടെ 3.30ന് ഹൈന്ദവാചാരപ്രകാരം സംസ്കാരം നടക്കും.

Tags:    

Similar News