അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ലെന്ന് മോഹന്‍ലാല്‍

Update: 2018-04-28 01:57 GMT
Editor : admin
അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ലെന്ന് മോഹന്‍ലാല്‍

കാലികപ്രസക്തമായ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ ബ്ലോഗില്‍ എഴുതിയപ്പോഴൊന്നും ആരും പിന്തുണച്ചിട്ടില്ല. ഉദാഹരണത്തിന് തെരുവ് നായ്ക്കളുടെ കാര്യം. ചില വിഷയങ്ങളെക്കുറിച്ച് എന്‍റെ അഭിപ്രായം കുറിക്കുക എന്നത് എന്‍റെ അവകാശമാണ്. ...

അഭ്യൂഹങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയാനില്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സൂപ്പര്‍ താരം നയം വ്യക്തമാക്കിയത്. സമീപകാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യങ്ങള്‍ താനുമായി ബന്ധപ്പെട്ട് കേള്‍ക്കുമ്പോള്‍ വ്യസനം തോന്നാറുണ്ടെന്നും ഇവയ്ക്കെതിരെ പ്രതികരിച്ചാല്‍ കൂടുതല്‍ വലിയ വിവാദങ്ങളാകും ഫലമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രതികരിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ചില സമയങ്ങളില്‍ അറിയാതെ പ്രതികരിച്ചു പോകും.

Advertising
Advertising

നിരവധി പേര്‍ എന്നെ കുറിച്ച് അനാവശ്യ കാര്യങ്ങള്‍ എഴുതാറുണ്ട്, നിയമപരമായി കേസുകള്‍ നല്‍കാറുണ്ട്, സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സൃഷ്ടിക്കാറുണ്ട്. പ്രശസ്തരായ എല്ലാവരും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ നേരിടാറുണ്ട്. തൊഴില്‍പരമായി വരുന്ന ഒരു ബുദ്ധിമുട്ടായി മാത്രമാണ് ഞാനിതിനെ കാണുന്നത്. ഒരു നടനാണെന്നു കരുതി ചുറ്റും നടക്കുന്ന എല്ലാറ്റിനോടും പ്രതികരിക്കാനാകില്ല. കാലികപ്രസക്തമായ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ ബ്ലോഗില്‍ എഴുതിയപ്പോഴൊന്നും ആരും പിന്തുണച്ചിട്ടില്ല. ഉദാഹരണത്തിന് തെരുവ് നായ്ക്കളുടെ കാര്യം. ചില വിഷയങ്ങളെക്കുറിച്ച് എന്‍റെ അഭിപ്രായം കുറിക്കുക എന്നത് എന്‍റെ അവകാശമാണ്. അത് വായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട അവകാശം നിങ്ങളുടയും - മോഹന്‍ലാല്‍ പറഞ്ഞു.

Writer - admin

contributor

Editor - admin

contributor

Similar News