കൊച്ചിയില്‍ ദീപന്‍ അനുസ്മരണം സംഘടിപ്പിച്ചു

Update: 2018-04-29 06:17 GMT
കൊച്ചിയില്‍ ദീപന്‍ അനുസ്മരണം സംഘടിപ്പിച്ചു

ദീപാഞ്ജലി എന്ന പേരില്‍ വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച പരിപാടിയില്‍ കല സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

Full View

അന്തരിച്ച സംവിധായകന്‍ ദീപനെ അനുസ്മരിച്ച് കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകര്‍ ഒത്തുകൂടി. ദീപാഞ്ജലി എന്ന പേരില്‍ വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച പരിപാടിയില്‍ കല സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും ഉള്‍പ്പെടെ നിരവധി പേരാണ് അന്തരിച്ച സംവിധായകന്‍ ദീപന്റെ ഓര്‍മകള്‍ പങ്കുവെച്ച് കൊച്ചിയില്‍ ഒത്തുകൂടിയത്. സംവിധാനം ചെയ്ത സിനിമകളേക്കാള്‍ സിനിമയോടുള്ള സ്‌നേഹത്തിന്റെ പേരിലായിരിക്കും ദീപന്‍ ഓര്‍മിക്കപ്പെടുകയെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.

തന്റെ നല്ല സുഹൃത്തായിരുന്നു ദീപനെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. സിനിമയെ പോലെ തന്നെ ക്രിക്കറ്റിനേയും സ്‌നേഹിച്ചയാളായിരുന്നു ദീപനെന്നും കുഞ്ചാക്കോ ബോബന്‍ ഓര്‍ത്തെടുത്തു. സംവിധായകരായ എം എ നിഷാദ്, എ കെ സാജന്‍, അഭിനേതാക്കളായ സൈജു കുറുപ്പ്, അഞ്ജലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Similar News