ടോവിനോയെ മലര്‍ത്തിയടിച്ച ബാസില്‍

Update: 2018-04-30 05:32 GMT
ടോവിനോയെ മലര്‍ത്തിയടിച്ച ബാസില്‍

'ടോവിനോയെ മലര്‍ത്തി അടിച്ച എന്നെയേ നിങ്ങള്‍ക്കറിയൂ. പൊടിപാറുന്ന മത്സരത്തിനു ശേഷം പെടലി വെട്ടി കിടപ്പിലായ എന്നെ നിങ്ങള്‍ക്കറിയില്ല'

സംവിധായകന്‍ ബാസില്‍ ജോസഫ് നടന്‍ ടോവിനോ തോമസിനെ മലര്‍ത്തിയടിച്ചു. ബാസിലിന്റെ പുതിയ ചിത്രമായ ഗോദയുടെ പ്രചാരണാര്‍ഥം നടന്ന പരിപാടിക്കിടെയാണ് സംവിധായകന്‍ നായകനെ മലര്‍ത്തിയടിച്ചത്. ടോവിനോ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ബാസില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ടോവിനോയെ മലര്‍ത്തി അടിച്ച എന്നെയേ നിങ്ങള്‍ക്കറിയൂ. പൊടിപാറുന്ന മത്സരത്തിനു ശേഷം പെടലി വെട്ടി കിടപ്പിലായ എന്നെ നിങ്ങള്‍ക്കറിയില്ല' എന്ന് കുറിച്ചാണ് ബാസില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Full View
Tags:    

Similar News