മറാത്തി പറയുന്ന ചാര്‍ലിയും ടെസയും; ടീസര്‍ കാണാം

Update: 2018-04-30 15:48 GMT
Editor : Jaisy
മറാത്തി പറയുന്ന ചാര്‍ലിയും ടെസയും; ടീസര്‍ കാണാം

അങ്കുഷ് ചൗധരിയാണ് ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ട ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചാര്‍ലിയുടെ മറാത്തി പതിപ്പ് പ്രദര്‍ശനത്തിനൊരുങ്ങുന്നു. ദേവാ ചി മായ ദേവാ ഏക് അത്രാങ്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മുരളി നല്ലപ്പ സംവിധാനം ചെയ്ത ചിത്രത്തിന് അങ്കുഷ് ചൗധരിയാണ് ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ട ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേജസ്വിനി പണ്ഡിറ്റാണ് പാര്‍വതി അവതരിപ്പിച്ച ടെസയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ്, ബംഗാളി, മറാത്തി ഭാഷകളില്‍ ചാര്‍ലി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Advertising
Advertising

Full View

2015 ലാണ് ചാർലി പ്രദർശനത്തിനെത്തിയത്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 സംസ്ഥാന അവാർഡുകൾ ചാർലി സ്വന്തമാക്കി. മാര്‍ട്ടിന്‍ പ്രക്കാട്ടായിരുന്നു സംവിധാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News