'ത്രീ ഇഡിയറ്റ്സ്' മെക്സിക്കന്‍ പതിപ്പ് ഇറങ്ങുന്നു

Update: 2018-05-01 08:47 GMT
Editor : Muhsina
'ത്രീ ഇഡിയറ്റ്സ്' മെക്സിക്കന്‍ പതിപ്പ് ഇറങ്ങുന്നു

ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ആമിര്‍ഖാന്റെ ത്രീ ഇഡിയറ്റ്സിന് മെക്സിക്കന്‍ പതിപ്പ് ഇറങ്ങുന്നു. കാര്‍ലോസ് ബൊലാഡോയാണ് മെക്സിക്കന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്

ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ആമിര്‍ഖാന്റെ ത്രീ ഇഡിയറ്റ്സിന് മെക്സിക്കന്‍ പതിപ്പ് ഇറങ്ങുന്നു. കാര്‍ലോസ് ബൊലാഡോയാണ് മെക്സിക്കന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്. ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് 2009ല്‍ രാജ്കുമാര്‍ ഹിരാനി ത്രീ ഇഡിയറ്റ്സൊരുക്കിയത്.

ചിത്രത്തിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രമേയവും അവതരണ രീതിയുമാണ് കാര്‍ലോസ് ബൊലാഡോയെ ചിത്രത്തിന്റെ മെക്സിക്കന്‍ പതിപ്പൊരുക്കാന്‍ പ്രേരിപ്പിച്ചത്. സ്പാനിഷ് ഭാഷയിലാണ് ത്രീ ഇഡിയ്റ്റ്സിന്റെ മെക്സിക്കന്‍ പതിപ്പ്. അല്‍ഫോണ്‍സോ ഡോസല്, ക്രിസ്റ്റ്യന്‍ വാസ്കെസ്, ജെര്‍മന്‍ വാല്‍ഡെസ് എന്നിവരാണ് ആമിര്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവരവതരിപ്പിച്ച കഥാപാത്രങ്ങളാകുന്നത്. ചിത്രത്തില്‍ കരീന അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത് മാര്‍ഡത്ത ഹിഗരാഡയാണ്.

മെക്സിക്കന്‍ പ്രേക്ഷകരുടെ താല്‍പര്യം പരിഗണിച്ച് മെക്സിക്കന്‍ പതിപ്പില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട്. അടുത്ത മാസം 2നാണ് ചിത്രം മെക്സിക്കോയിലിറങ്ങുക.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News