പ്രേക്ഷകശ്രദ്ധ നേടി 'ആമാശയം കത്തുന്നു'
മാധ്യമപ്രവർത്തകനായ അനീഷ് ആലക്കോട് സംവിധാനം ചെയ്ത 'ആമാശയം കത്തുന്നു' എന്ന ഹ്രസ്വചിത്രം നവമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.
മാധ്യമപ്രവർത്തകനായ അനീഷ് ആലക്കോട് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ആമാശയം കത്തുന്നു' നവമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ബീഫ് നിരോധവുമായി ബന്ധപ്പെട്ട് വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം. ബീഫ് നിരോധം പ്രഖ്യാപിച്ച സമയത്ത് സമാന വിഷയം പ്രമേയമാക്കി ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വന്നെങ്കിലും കാമ്പുള്ളവയില്‍ ഒന്നായി മാറുകയാണ് ആമാശയം കത്തുന്നു.
കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്ത ഷോർട്ട് ഫിലിമിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മാധ്യമപ്രവർത്തകനായ എവി സുനിൽ രചന നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത് ജെനിസിസ് ക്രിയേഷൻസിന്‍റെ ബാനറിൽ ബിജു കൊട്ടാരക്കരയാണ്. സംഗീതം സോജൻ, എഡിറ്റിങ് സിബൽ പ്രേം. സുധി പാനൂർ, സിന്ധു കാർത്തികപുരം, അമൃത സന്തോഷ്, ബേബി ചെറുകാന, പ്രദീപ് ഗോപി, വിനോദ് നറോത്ത്, ഉജ്വൽ പിപി, ഹരിലാൽ, സഞ്ജു സൻജീവ്, എലീസ ബാബു, അനീഷ് എൻഎസ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.