സുല്‍ത്താനെ മറികടക്കാനായില്ല: ട്യൂബ്‌ലൈറ്റിന്റെ ഇനീഷ്യല്‍ കളക്ഷനില്‍ ഇടിവ്   

Update: 2018-05-03 13:40 GMT
സുല്‍ത്താനെ മറികടക്കാനായില്ല: ട്യൂബ്‌ലൈറ്റിന്റെ ഇനീഷ്യല്‍ കളക്ഷനില്‍ ഇടിവ്   

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്യൂബ് ലൈറ്റ് പ്രദര്‍ശനത്തിനെത്തിയത്.

സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ലൈറ്റിന് പതിഞ്ഞ തുടക്കം. ആദ്യ ദിനം ചിത്രം നേടിയത് 21.15 കോടി മാത്രം. ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഇനീഷ്യല്‍ കളക്ഷനാണെങ്കിലും 2012ന് ശേഷം ആദ്യമായാണ് സല്‍മാന്റെ ഒരു ചിത്രം ഇത്രയും കുറഞ്ഞ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കുന്നത്. സുല്‍ത്താന്‍ നേടിയ 36.5 കോടിയെന്ന ഇനീഷ്യല്‍ കളക്ഷന്‍ മറികടക്കാനും ട്യൂബ്‌ലൈറ്റിന് ആയില്ല. വന്‍ പ്രചാരണങ്ങളോടെയായിരുന്നു ട്യൂബ്ലൈറ്റിന്റെ വരവ്. ഷാറൂഖ് ഖാന്റെ അതിഥി വേഷവും ചിത്രത്തിന് ഗുണമാകുമെന്ന് വിലയിരുത്തലുണ്ടായി.

Advertising
Advertising

2012ല്‍ ഏക്താ ടൈഗര്‍ 32.93 കോടി, 2014ല്‍ കിക്ക്(26.40 കോടി) 2015ല്‍ ബജ്‌റംഗി ഭായ്ജാന്‍(27.25 കോടി) 2016ല്‍ സുല്‍ത്താന്‍(36.5കോടി) എന്നിങ്ങനെയാണ് സല്‍മാന്റെ മുന്‍ ഈദ് ചിത്രങ്ങളുടെ ഇനീഷ്യല്‍ കളക്ഷന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്യൂബ് ലൈറ്റ് പ്രദര്‍ശനത്തിനെത്തിയത്. അതേസമയം ചിത്രത്തിന് നല്ല അഭിപ്രായമല്ല ലഭിക്കുന്നത്. പല നിരൂപകരും ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് അഭിപ്രായപ്പെടുന്നു. ഇതും കളക്ഷനെ ബാധിച്ചെന്ന് വേണം കരുതാന്‍. സുല്‍ത്താന്‍ എന്ന മെഗാഹിറ്റിന് ശേഷം എത്തുന്ന സിനിമയായതിനാല്‍ പ്രതീക്ഷ വാനോളമായിരുന്നു. ഭജ്‌റംഗി ഭായ്ജാന് ശേഷം കബീര്‍ ഖാനുമൊത്തുള്ള സിനിമ കൂടിയായതിനാല്‍ പ്രതീക്ഷകള്‍ ഇരട്ടിച്ചു.

1962ലെ ഇന്ത്യ-ചൈന യുദ്ധപശ്ചാതലത്തിലാണ് കഥ പറയുന്നത്. സൊഹൈല്‍ ഖാന്‍, ചൈനീസ് നടി സുസു, ബാലതാരം മാട്ടിന്‍ റേ, ഓംപുരി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാറൂഖ് ഖാനും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News