ജയസൂര്യ കാതുകുത്തി: വീഡിയോ കാണാം

Update: 2018-05-03 04:29 GMT
ജയസൂര്യ കാതുകുത്തി: വീഡിയോ കാണാം

ചെറിയൊരു ആന കുത്തുന്ന വേദന മാത്രമേയുള്ളൂവെന്നും...

ക്യാപ്റ്റന്റെ വിജയാഘോഷം കഴിഞ്ഞ് ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നടൻ ജയസൂര്യ.. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ജയസൂര്യ രണ്ട് കാതും കുത്തി.. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി.. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്ന് തന്നെയാണ് ചിത്രം നിർമിക്കുന്നതും..

പ്രസ് ചെയ്യുന്ന തരത്തിലുള്ള കമ്മലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സിനിമയ്ക്കായി എല്ലാതരത്തിലുമുള്ള കമ്മലുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതുകൊണ്ട് കോംപ്രമൈസ് ചെയ്യേണ്ടിവരും. അതുകൊണ്ട് കുറച്ചും കൂടെ റിയലാവാന്‍ വേണ്ടിയാണ് കാതുകുത്താമെന്ന് തീരുമാനിച്ചതെന്ന് ജയസൂര്യ വീഡിയോയില്‍ പറയുന്നു. ഒരു ആക്ടറുടെ പെയിന്‍ എന്താണെന്നറിയണമെങ്കില്‍ സംവിധായകനും കുത്താവുന്നതാണെന്ന് പറഞ്ഞ് സംവിധായകന്‍ രജ്ഞിത് ശങ്കറിനെ കാതുകുത്താനായി ജയസൂര്യ വെല്ലുവിളിക്കുന്നുണ്ട്.

Advertising
Advertising

Full View

ഇത് ചെറിയൊരു ആന കുത്തുന്ന വേദന മാത്രമേയുള്ളൂവെന്നും, മേരിക്കുട്ടി ഇതിനപ്പുറമുള്ള പെയിന്‍ അനുഭവിച്ചതുകൊണ്ട് ഇത് ഒരു വേദനയല്ലെന്നും പറഞ്ഞുകൊണ്ടാണ് ജയസൂര്യ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. സാനിറ്ററി പാഡിന്റെ രൂപത്തിലുള്ള ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Similar News