ദിലീഷ് നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഞാനും: ലാല്‍ജോസ്   

Update: 2018-05-04 15:02 GMT
ദിലീഷ് നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഞാനും: ലാല്‍ജോസ്   

മഹേഷിന്റെ പ്രതികാരം എന്നൊരറ്റ ചിത്രത്തിലൂടെ പോത്തേട്ടന്‍ ബ്രില്യന്‍സ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു

മികച്ച പ്രതികരണവുമായി മുന്നേറുന്ന ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ആരാധകര്‍ അവസാനിക്കുന്നില്ല. സംവിധായകന്‍ ലാല്‍ജോസാണ് ദിലീഷിന്റെ സൃഷ്ടിയില്‍ വീണിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നത്. ഞാനും നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്നൊരറ്റ ചിത്രത്തിലൂടെ പോത്തേട്ടന്‍ ബ്രില്യന്‍സ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു.

ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

അല്‍ഭുതത്തിന് വേണ്ടി കാത്തിരിക്കുന്നവരെ അമ്പരപ്പിക്കുക എന്നത് പ്രയാസമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആ പ്രയാസത്തെ മറികടന്നിരിക്കുന്നു. അരങ്ങേറ്റ ചിത്രം വിജയിച്ച ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി എന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ്, അതിഗംഭീര സിനിമയുമായി ദിലീഷ് പോത്തന്‍ വീണ്ടുമെത്തിയിരിക്കുന്നു. താങ്കളുടെ മികച്ച പ്രയ്തനത്തിന് അഭിനന്ദനങ്ങള്‍. ഞാനും നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക്.

Similar News