പുലിമുരുകന് ശേഷം വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം

Update: 2018-05-06 02:45 GMT
Editor : Alwyn K Jose
പുലിമുരുകന് ശേഷം വമ്പന്‍ റിലീസിനൊരുങ്ങി മോഹന്‍ലാല്‍ ചിത്രം

നൂറു കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം പുതിയ ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നു

നൂറു കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം പുതിയ ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971, ബിയോണ്ട് ബോര്‍ഡേഴ്‍സാണ് വമ്പന്‍ റിലീസിന് ഒരുങ്ങുന്നത്.

നാല് ഭാഷകളിലാകും ചിത്രം തിയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഇതിൽ മലയാളം, തെലുങ്ക് ഒരേസമയമാണ് റിലീസ്. അന്യഭാഷ ചലച്ചിത്രമേഖലയിലും മോഹന്‍ലാലിന്റെ സ്വീകാര്യത ഉയര്‍ന്നതാണ് ചിത്രത്തിന്റെ അണിയറക്കാര്‍ വമ്പന്‍ റിലീസിന് പദ്ധതിയിടാന്‍ കാരണം.

Advertising
Advertising

ഇന്ത്യ-പാക് യുദ്ധ സമയത്ത് രാജസ്ഥാൻ മേഖലയിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. പട്ടാളത്തിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മേജർ രവി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം. തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News