2017ല്‍ ബില്‍ഗേറ്റ്‌സിനെ സ്വാധീനിച്ചവയില്‍ ഈ ബോളിവുഡ് ചിത്രവും 

Update: 2018-05-06 17:54 GMT
2017ല്‍ ബില്‍ഗേറ്റ്‌സിനെ സ്വാധീനിച്ചവയില്‍ ഈ ബോളിവുഡ് ചിത്രവും 

ട്വിറ്റിലൂടെയാണ് ഈ വര്‍ത്തെ തന്റെ ഓര്‍മ്മകളെക്കുറിച്ച് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കിയത്

ഈ വര്‍ഷം തന്നെ സ്വാധീനിച്ചവയില്‍ ബോളിവുഡ് ചിത്രം ടോയിലറ്റ് ഏക് പ്രേംകഥയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ട്വിറ്റിലൂടെയാണ് ഈ വര്‍ത്തെ തന്റെ ഓര്‍മ്മകളെക്കുറിച്ച് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കിയത്. കടുപ്പമേറിയ വര്‍ഷമായിരുന്നു 2017 എന്ന് ബില്‍ഗേറ്റ്‌സ് കുറിക്കുന്നു. ഈ വര്‍ഷത്തില്‍ തന്നെ സ്വാധീനിച്ച സംഭവങ്ങള്‍ അദ്ദേഹം ട്വീറ്റ് ചെയ്യുന്നുണ്ട്. അതിലൊന്നിലാണ് ബോളിവുഡ് ചിത്രം ടോയിലറ്റ് ഏക് പ്രേംകഥയും ഉള്‍പ്പെട്ടത്.

Advertising
Advertising

ഇന്ത്യയിലെ ശുചീകരണ രംഗത്തെ വെല്ലുവിളികളാണ് ചിത്രത്തിലെന്നും അദ്ദേഹം പങ്കുവെക്കുന്നു. ശ്രീ നാരായണ്‍ സിങ് സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറും ഭൂമി പേദ്നേക്കറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാത്ത് റൂമില്ലാത്തതിന്റെ പേരില്‍ നവ വധു ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരുന്നത്. 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ടോയിലറ്റ് ഏക് പ്രേംകഥ.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News