ബാഹുബലി 9000 തീയറ്ററുകളിലേക്ക്; ലക്ഷ്യം ആയിരം കോടി

Update: 2018-05-07 15:33 GMT
Editor : Alwyn K Jose
ബാഹുബലി 9000 തീയറ്ററുകളിലേക്ക്; ലക്ഷ്യം ആയിരം കോടി

ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് എസ്എസ് രാജമൌലിയുടെ ബാഹുബലി ദ കണ്‍ക്ല്യൂഷന്‍ പ്രദര്‍ശനത്തിന് എത്തുക.

ഈ മാസം 28 ന് അമരേന്ദ്ര ബാഹുബലി പടയോട്ടം തുടങ്ങും. ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് എസ്എസ് രാജമൌലിയുടെ ബാഹുബലി ദ കണ്‍ക്ല്യൂഷന്‍ പ്രദര്‍ശനത്തിന് എത്തുക. ബോക്സ് ഓഫീസ് തൂത്തുവാരുകയെന്ന ബ്രഹ്മാണ്ഡ ലക്ഷ്യം കൂടി ബാഹുബലിക്കുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാശുവാരി ചിത്രങ്ങളിലൊന്നായി ബാഹുബലി മാറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നത്. ഇന്ത്യയില്‍ മാത്രം 6500 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. അമേരിക്കയില്‍ 1100 തീയറ്ററുകളിലും മറ്റു രാജ്യങ്ങളിലെ 1400 തീയറ്ററുകളിലുമായാണ് ബാഹുബലി പടയോട്ടം തുടങ്ങുക. ബാഹുബലിയുടെ ആദ്യ ഭാഗം ഇന്ത്യയില്‍ 3600 തീയറ്ററുകളിലാണ് റിലീസ് ചെയ്തത്. യുഎസിലെ 40 ഐമാക്സ് തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനുണ്ട്. ആന്ധ്രപ്രദേശ് - തെലങ്കാന തീയറ്ററുകളിലെ വിതരണാവകാശം 130 കോടി രൂപക്കാണ് വിറ്റുപോയത്. തമിഴ്‍നാട്ടില്‍ 40 കോടിയും കര്‍ണാടകയില്‍ 45 കോടിയും കേരളത്തില്‍ 13 കോടിക്കുമാണ് വിതരണാവകാശം. ബാഹുബലി രണ്ടു വര്‍ഷം മുമ്പ് നടത്തിയ പടയോട്ടത്തില്‍ വാരിക്കൂട്ടിയത് 650 കോടി രൂപയാണ്. രണ്ടാം വരവില്‍ ഇത് ആയിരം കോടി കവിയുമെന്നാണ് പ്രതീക്ഷ.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News