സായ് പല്ലവി ചിത്രം ഫിദയുടെ ട്രെയിലറെത്തി

Update: 2018-05-07 08:01 GMT
Editor : Sithara
സായ് പല്ലവി ചിത്രം ഫിദയുടെ ട്രെയിലറെത്തി

പ്രേമം നായിക സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയുടെ ട്രെയിലര്‍ എത്തി

പ്രേമം നായിക സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയുടെ ട്രെയിലര്‍ എത്തി. ഒരു റൊമാന്‍റിക് ത്രില്ലറാണ് ചിത്രം. വരുണ്‍ തേജയാണ് സായ്പല്ലവിയുടെ നായകന്‍. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തെലുഗു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ സായ്പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Full View

Writer - Sithara

contributor

Editor - Sithara

contributor

Similar News