ആമിറിനെ പുകഴ്ത്തിയും ഷാരൂഖിനെയും സല്‍മാനെയും ആക്ഷേപിച്ചും രാം ഗോപാല്‍ വര്‍മ്മ

Update: 2018-05-08 19:18 GMT
Editor : Sithara
ആമിറിനെ പുകഴ്ത്തിയും ഷാരൂഖിനെയും സല്‍മാനെയും ആക്ഷേപിച്ചും രാം ഗോപാല്‍ വര്‍മ്മ

50 വയസ്സ് പിന്നിട്ടാലും 6 പാക്ക് കാണിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആമിറിന്റെ ദങ്കലിലെ ഗെറ്റപ്പ് കാണണമെന്ന് ആര്‍ജിവി

ആമിര്‍ ഖാനെ പുകഴ്ത്തിയും ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ആക്ഷേപിച്ചും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ദങ്കലിലെ ആമിര്‍ ഖാന്‍റെ പ്രകടനത്തെ പ്രശംസിച്ച ആര്‍ജിവി മറ്റ് ഖാന്‍മാരുടെ സിനിമകള്‍ രാജ്യത്തെ പിന്നോട്ട് വലിക്കുന്നതാണെന്നും ആരോപിച്ചു.

ആമിര്‍ ഖാന്‍ ചിത്രം ദങ്കല്‍ കണ്ടിറങ്ങിയ ശേഷമാണ് ആമിര്‍ ഖാനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ഒരു ചെറിയ ആശയം ഇത്ര വലിയ സിനിമയാക്കാനും പ്രേക്ഷകരുടെ മനസ്സറിഞ്ഞ് അവതരിപ്പിക്കാനുമുള്ള ആമിറിന്‍റെ കഴിവിനെ നമിക്കുന്നു എന്ന് പറഞ്ഞാണ് ട്വീറ്റുകള്‍ ആരംഭിക്കുന്നത്. 50 വയസ്സ് പിന്നിട്ടാലും 6 പാക്ക് കാണിക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആമിറിന്‍റെ ദങ്കലിലെ ഗെറ്റപ്പ് കാണമെന്നും ട്വീറ്റില്‍ പറയുന്നു.

Advertising
Advertising

ജോലിയോടുള്ള ആമിറിന്‍റെ ആത്മാര്‍ത്ഥ കാണുമ്പോള്‍ ആമിറിന്‍റെ കാല്‍പാദത്തില്‍ തൊടാന്‍ ആഗ്രഹിച്ചു പോകുന്നു. മറ്റു ഖാന്‍മാര്‍ പ്രേക്ഷകരെ പ്രതികരണശേഷി ഇല്ലാത്തവര്‍ ആക്കുമ്പോള്‍ ആമിര്‍ പ്രേക്ഷകരുടെ ബുദ്ധിയെ വളര്‍ത്തുകയാണ്. ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് ആമിര്‍ ഖാന്‍ സ്വന്തം സിനിമകളിലൂടെ ചെയ്യുന്നത്. എന്നാല്‍ മറ്റു ഖാന്‍മാര്‍ സിനിമകളിലൂടെ രാജ്യത്തെ പിന്നോടിക്കുകയാണെന്നും ആര്‍ജിവി വിമര്‍ശിച്ചു.

ഇന്ത്യയിലെ ആദ്യ ശബ്ദചിത്രമായ ആലം ആര മുതല്‍ ഇതുവരെയുള്ള സിനിമകളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ അച്ഛന്‍റെ വേഷം അവതരിപ്പിക്കാന്‍ ഭാരം വര്‍ധിപ്പിച്ചിട്ടുള്ളത് ഏത് താരമാണെന്നും ആര്‍ജിവി ചോദിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News