മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നു

Update: 2018-05-08 12:34 GMT
Editor : Alwyn K Jose
മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്നു

കാമ്പസ് പശ്ചാത്തലത്തില്‍ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി. ഒരു മുഴുനീള വേഷത്തിലാവും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ എത്തുക.

സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം സ്ക്രീനിലെത്തുന്നു. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് കഥാപാത്രമായെത്തുന്നത്. കാമ്പസ് പശ്ചാത്തലത്തില്‍ കോളജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി. ഒരു മുഴുനീള വേഷത്തിലാവും സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ എത്തുക. കുഴപ്പക്കാരായ വിദ്യാര്‍ഥികളുള്ള കോളജിലേക്ക് അതിലും കുഴപ്പക്കാരനായ ഒരധ്യാപകനെത്തുന്നതിന്റെ രസങ്ങളാണ് സിനിമ പറയുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, വരലക്ഷ്മി, പൂനം ബജ്‌വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News