അച്ഛന്‍റെ വിയര്‍പ്പുതുള്ളികളില്‍ കോര്‍ത്തതാണ് തന്‍റെ ചിലങ്കയെന്ന് മഞ്ജുവാര്യര്‍

Update: 2018-05-08 04:40 GMT
Editor : admin
അച്ഛന്‍റെ വിയര്‍പ്പുതുള്ളികളില്‍ കോര്‍ത്തതാണ് തന്‍റെ ചിലങ്കയെന്ന് മഞ്ജുവാര്യര്‍

തമിഴ്നാട്ടിലെ നാഗര്‍കോവിലിലെ തന്‍റെ കുട്ടിക്കാലവും ചിട്ടികമ്പനി നടത്തിയിരുന്ന അച്ഛനുമെല്ലാം സന്തോഷത്തോടെയാണ് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പങ്കുവയ്ക്കുന്നത്

സ്വന്തം ജീവിതത്തില്‍ അച്ഛന്‍ എന്ന വലിയ തണല്‍മരം സൃഷ്ടിച്ച സ്വാധീനം വിവരിച്ച് നടി മഞ്ജുവാര്യര്‍. സമുദ്രക്കനി നിര്‍മ്മിക്കുന്ന അപ്പ എന്ന ചിത്രത്തിന്‍റെ പ്രമോഷനായി തയ്യാറാക്കിയ വീഡിയോയിലാണ് ചിരിയും കണ്ണീരും കലര്‍ന്ന വാക്കുകളിലൂടെ സ്വന്തം അച്ഛന്‍റെ ചിത്രം മഞ്ജു വരച്ചിട്ടുള്ളത്. അച്ചന്‍റെ വിയര്‍പ്പുതുള്ളികളില്‍ കോര്‍ത്തതാണ് തന്‍റെ ചിലങ്കയെന്നും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലും തീരുമാനങ്ങളിലും അച്ഛനെന്ന വ്യക്തിയുടെ സ്വാധീനം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണെന്നും വീഡിയോവില്‍ മഞ്ജു പറയുന്നു.

തമിഴ്നാട്ടിലെ നാഗര്‍കോവിലിലെ തന്‍റെ കുട്ടിക്കാലവും ചിട്ടികമ്പനി നടത്തിയിരുന്ന അച്ഛനുമെല്ലാം സന്തോഷത്തോടെയാണ് മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പങ്കുവയ്ക്കുന്നത്.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News