വിട്ടുവീഴ്ച്ച ചെയ്യാതെ സംഘടനകള്‍; സിനിമ പ്രതിസന്ധി രൂക്ഷം

Update: 2018-05-09 18:48 GMT
Editor : Sithara
വിട്ടുവീഴ്ച്ച ചെയ്യാതെ സംഘടനകള്‍; സിനിമ പ്രതിസന്ധി രൂക്ഷം

സംഘടനകള്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തതാണ് പ്രശ്നം പരിഹാരം നീളാന്‍ കാരണം

Full View

ഔപചാരികവും അനൌപചാരികവുമായ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ സിനിമ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. സംഘടനകള്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തതാണ് പ്രശ്നം പരിഹാരം നീളാന്‍ കാരണം. അതേസമയം ഫിലിം ചേംബറിന്‍റെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും.

സിനിമാ സമരം തീര്‍ക്കാന്‍ പരസ്യമായും രഹസ്യമായും നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ഇനിയെങ്ങനെ പ്രശ്നം പരിഹരിക്കുമെന്ന ആശങ്കയിലാണ് സിനിമ മേഖലയിലുള്ളവര്‍. തിയ്യറ്റര്‍ വരുമാനത്തിന്‍റെ 50 ശതമാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ നിന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷനും നിലവിലെ 60-40 അനുപാതത്തില്‍ നിന്ന് മാറില്ലെന്ന് വിതരണക്കാരും നിര്‍മാതാക്കളും നിലപാടെടുത്തതാണ് പ്രശ്നപരിഹാരം വൈകിക്കുന്നത്.

Advertising
Advertising

അതിനിടെ ക്രിസ്മസ് റിലീസിന് എത്താനിരുന്ന സിനിമകള്‍ ഇനി വിതരണത്തിന് നല്‍കിയാല്‍ തിയ്യേറ്റര്‍ വിഹിതം 70 ശതമാനമാക്കി നല്‍കണമെന്ന വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും പുതിയ നിലപാടും പ്രതിസന്ധി രൂക്ഷമാക്കി. കര്‍ക്കശ നിലപാടെടുക്കുന്ന ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കി എക്സിബിറ്റേഴ്സുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന മറ്റ് സംഘടനകളുടെ ശ്രമവും ഫലം കണ്ടില്ല. ഫിലിംചേബര്‍ എക്സിബിറ്റേഴ്സുമായും വിതരണക്കാരുമായുമെല്ലാം പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിനുള്ള വഴി മാത്രം തുറന്നില്ല.

ചേംബര്‍ മുന്നോട്ടുവെക്കുന്ന ന്യായമായ നിര്‍ദേശങ്ങള്‍ 10 ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യാമെന്നാണ് തിയ്യറ്ററുടമകളുടെ നിലപാട്. പ്രശ്നപരിഹാരത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തിയ്യേറ്റര്‍ ഉടമകളുടെ തീരുമാനം.

Writer - Sithara

contributor

Editor - Sithara

contributor

Similar News