ചര്‍ച്ചകള്‍ പരാജയം, സിനിമപ്രതിസന്ധി രൂക്ഷം

Update: 2018-05-09 00:25 GMT
Editor : Subin
ചര്‍ച്ചകള്‍ പരാജയം, സിനിമപ്രതിസന്ധി രൂക്ഷം

സംഘടനകള്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടരും...

ഔപചാരികമായും അല്ലാതെയുമുള്ള ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ സിനിമ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സംഘടനകള്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടരും. വിനോദ നികുതിയും സെസ്സും അടക്കുന്നില്ലെന്ന പരാതിയില്‍ സംസ്ഥാനത്തെ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. റെയ്ഡ് ഏകപക്ഷീയമാണെന്ന ആരോപണവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തി.

Advertising
Advertising

തിയ്യേറ്റര്‍ വരുമാനത്തിന്റെ 50 ശതമാനം വേണമെന്ന നിലപാടില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്‌നപരിഹാരം വൈകിക്കുന്നത്. ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകള്‍ക്ക് വരുമാനത്തിന്റെ 70 ശതമാനം വിഹിതം നല്‍കണമെന്ന വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും ആവശ്യവും പ്രതിസന്ധി രൂക്ഷമാക്കി. കര്‍ക്കശ നിലപാടെടുക്കുന്ന ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കി തീയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.

ചേംബര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ 10 ന് ചേരുന്ന ജനറല്‍ ബോഡിയില്‍ ചര്‍ച്ചചെയ്യാമെന്നാണ് തിയ്യേറ്ററുടമകളുടെ നിലപാട്. പ്രശ്‌നപരിഹാരത്തിന് ഉതകുന്ന നിര്‍ദ്ദേശങ്ങളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും പദ്ധതിയുണ്ട്. തിയേറ്റര്‍ ഉടമകള്‍ കൃത്യമായി വിനോദ നികുതി അടക്കുന്നില്ലെന്ന ആരോപണത്തില്‍ സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. റെയ്ഡില്‍ അസ്വാഭാവികതയില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Writer - Subin

contributor

Editor - Subin

contributor

Similar News