ബാഹുബലി 2 പോസ്റ്റര്‍ പുറത്ത് വിട്ടു

Update: 2018-05-09 01:54 GMT
Editor : Trainee
ബാഹുബലി 2 പോസ്റ്റര്‍ പുറത്ത് വിട്ടു

സംവിധായകന്‍ എസ് എസ് രാജമൌലിയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബാഹുബലി 2ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ എസ് എസ് രാജമൌലിയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ബാഹുബലിയും ദേവസേനയും തമ്മിലുള്ള ചിത്രമാണ് പോസ്റ്ററില്‍. പ്രഭാസും അനുഷ്കയുമാണ് ഈ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഈ വര്‍ഷം ഏപ്രില്‍ 28ന് ബ്രഹ്മാണ്ഢ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് സംവിധായകന്‍ രാജമൌലിയുടെ തീരുമാനം. റാണാ ദഗ്ഗുബാട്ടിയും തമന്നയും രമ്യാ കൃഷ്ണനുമെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്. തെലുങ്കിലും തമിഴിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഒന്നാം ഭാഗത്തേക്കാള്‍ എന്തൊക്കെ കൌതുകങ്ങളാണ് രണ്ടാം ഭാഗത്തില്‍ രാജമൌലി ഒരുക്കിയിരിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Writer - Trainee

contributor

Editor - Trainee

contributor

Similar News