സഖാവിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍
ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുമെന്ന് റിലീസിന് മുൻപ് തന്നെ ഭീഷണി സന്ദേശങ്ങൾ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു
തിയേറ്ററില്‍ നിറഞ്ഞോടുന്ന നിവിൻ പോളി ചിത്രം സഖാവിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റിലെത്തി. തമിഴ് മൂവി എംവിഎ ഡോട് എംഎക്സ് എന്ന പേരിലുള്ള വെബ്സൈറ്റിലൂടെയാണ് ചിത്രം ചോര്‍ന്നത്.
ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുമെന്ന് റിലീസിന് മുൻപ് തന്നെ ഭീഷണി സന്ദേശങ്ങൾ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് സഖാവ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. അപ്പോൾ തന്നെ ചില ഫോട്ടോകൾ തമിഴ് മൂവി എംവിഎ ഡോട് എംഎക്സ് എന്ന പേരിലുള്ള സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് സിനിമ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ചിത്രം ഫ്രാന്‍സില്‍ നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താൻ കഴിഞ്ഞു. ചിത്രം സൈറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ സൈബര്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്.
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. സിനിമക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. ശ്രീനിവാസന്‍, അല്‍ത്താഫ് സലിം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.