ബാഹുബലി ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്ന് രജനീകാന്ത്, രാജമൌലി ദൈവപുത്രന്‍

Update: 2018-05-09 03:46 GMT
Editor : Jaisy
ബാഹുബലി ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്ന് രജനീകാന്ത്, രാജമൌലി ദൈവപുത്രന്‍

റിലീസ് ദിവസം ഇന്ത്യയില്‍ നിന്നും മാത്രം 121 കോടിയാണ് ചിത്രം നേടിയത്

കാത്തിരിപ്പുകളും പ്രതീക്ഷകളും ഒട്ടും തെറ്റിക്കാതെ ബാഹുബലി 2 അങ്ങിനെ തിയറ്ററുകള്‍ നിറച്ചു കൊണ്ട് ഓടുകയാണ്. കണ്ടവര്‍ക്ക് ആര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല, ബ്രഹ്മാണ്ഡ ചിത്രം തന്നെ. സംവിധാനം, ഗ്രാഫിക്സ്, അഭിനയം അങ്ങിനെ ഏതെടുത്ത് നോക്കിയാലും അവിടെയെല്ലാം ബാഹുബലിയുടെ ഗ്രാഫ് ഉയര്‍ന്നും തന്നെ. ഇന്ത്യന്‍ സിനിമ മുഴുവന്‍ ബാഹുബലിയെ പ്രകീര്‍ത്തിക്കുകയാണ്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്നും മാത്രം 121 കോടിയാണ് ചിത്രം നേടിയത്. മിക്കവരും ആദ്യ ദിനം തന്നെ ബാഹുബലിയെ നെഞ്ചേറ്റിയവര്‍. സ്റ്റൈല്‍ മന്നന്‍ രജനീകാന്തും കഴിഞ്ഞ ദിവസമാണ് ബാഹുബലി കണ്ടത്. അര്‍ഹതയുള്ളവരെ അംഗീകരിക്കാന്‍ മടിയില്ലാത്ത താരം ബാഹുബലിയെ പ്രകീര്‍ത്തിക്കാനും രജനീകാന്ത് മറന്നില്ല. ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് ബാഹുബലിയെന്നും രാജമൌലി ദൈവത്തിന്റെ മകനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജമൌലിയും റാണാ ദഗുബതിയും ട്വിറ്ററില്‍ രജനിക്ക് നന്ദി പറയാനും മറന്നില്ല.

Advertising
Advertising

Baahubali 2 ... indian cinema's pride. My salutes to God's own child @ssrajamouli and his team!!! #masterpiece

— Rajinikanth (@superstarrajini) April 30, 2017

ബാഹുബലിയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല, ചിത്രം അതിശയപ്പെടുത്തിക്കളഞ്ഞുവെന്നാണ് തമിഴ് താരം ധനുഷിന്റെ അഭിപ്രായം. തെലുങ്ക് സിനിമയെ മാത്രമല്ല ഇന്ത്യന്‍ സിനിമയെ ആകെ ഒരു പുതിയ തലത്തിലേക്ക് രാജമൌലി എത്തിച്ചുവെന്ന് ജൂനിയര്‍ എന്‍ടി ആര്‍ ട്വിറ്ററില്‍ കുറിച്ചു. ബാഹുബലിയിലൂടെ രാജമൌലി മറ്റൊരു ദൃശ്യവിരുന്നൊരുക്കിയെന്ന് പ്രിയങ്ക ചോപ്ര കുറിച്ചു.

Writer - Jaisy

contributor

Editor - Jaisy

contributor

Similar News