ജിമിക്കി കമ്മലിന് അങ്ങ് ഉത്തരേന്ത്യയിലും ഉണ്ട് പിടി

Update: 2018-05-09 12:33 GMT
Editor : Jaisy
ജിമിക്കി കമ്മലിന് അങ്ങ് ഉത്തരേന്ത്യയിലും ഉണ്ട് പിടി

ഉത്തരേന്ത്യൻ സ്വദേശികളായ സൊനാലും നിക്കോളുമാണ് ഈ മലയാള ഗാനത്തിനൊത്ത് തകര്‍ത്താടിയിരിക്കുന്നത്

ജിമിക്കി കമ്മല്‍ അങ്ങിനെ കാതുകളില്‍ നിന്നും കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. യു ട്യൂബില്‍ തീര്‍ത്ത തരംഗത്തിന് പിന്നാലെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. പ്രശസ്ത കൊറിയോഗ്രാഫി സംഘമായ ടീം നാച്ച് ആണ് ഇത്തവണ എന്റമ്മേടെ ജിമിക്കി കമ്മലിനൊപ്പം ചുവടുവച്ചിരിക്കുന്നത്. ഉത്തരേന്ത്യൻ സ്വദേശികളായ സൊനാലും നിക്കോളുമാണ് ഈ മലയാള ഗാനത്തിനൊത്ത് തകര്‍ത്താടിയിരിക്കുന്നത്. ഇരുവരും ചേര്‍ന്നാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

Advertising
Advertising

നേരത്തെ ഗാനം കണ്ട പ്രശസ്ത അമേരിക്കന്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ പാട്ട് തനിക്ക് ഇഷ്ടമായെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയേ എന്നു തുടങ്ങുന്ന പാട്ട്. ഇപ്പോള്‍ ക്യാമ്പസുകളിലെ മാത്രമല്ല കേരളത്തിനകത്തും പുറത്തും ജിമിക്കി കമ്മല്‍ തരംഗമായിരിക്കുകയാണ്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News