മൈസൂര്‍ 150 കിലോമീറ്റര്‍ അടുത്തമാസം ചിത്രീകരണം തുടങ്ങും

Update: 2018-05-09 14:10 GMT
Editor : admin
മൈസൂര്‍ 150 കിലോമീറ്റര്‍ അടുത്തമാസം ചിത്രീകരണം തുടങ്ങും

നവാഗതനായ തുഫൈല്‍ സംവിധാനം ചെയ്യുന്ന മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന സിനിമയുടെ ലോഞ്ചിംഗ് കോഴിക്കോട് നടന്നു.

Full View

നവാഗതനായ തുഫൈല്‍ സംവിധാനം ചെയ്യുന്ന മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന സിനിമയുടെ ലോഞ്ചിംഗ് കോഴിക്കോട് നടന്നു. സഹാറാ എന്റര്‍ടൈന്‍മെന്റ്സും സഫാ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം പതിനഞ്ചിന് ആരംഭിക്കും. പുതുമുഖമായ അമിത് ജോളി, അനുമോള്‍, അതിഥി റായ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മൈസൂര്‍ കല്ല്യാണങ്ങളുടെ കഥ പറയുന്നതാണ് മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന ചിത്രം. റോഡ് മൂവി ഗണത്തില്‍ പെടുത്താവുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സിയാദും ഷാക്കിര്‍ ജാനും ചേര്‍ന്നാണ്. തുഫൈലാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുമുഖതാരം അമിത് ജോളി നായക കഥാപാത്രത്തിലെത്തുന്നു. അനുമോളും അതിഥി റായിയുമാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സായികുമാര്‍, മാമുക്കോയ, ഇന്ദ്രന്‍സ്, സുനില്‍ സുഗത, കോട്ടയം നസീര്‍ , സീനത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹംസ കൈനിക്കരയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് ഈണം പകരുന്നത്. കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയം വെളളിത്തിരയിലെത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ തുഫൈല്‍ പറഞ്ഞു.

വഴിക്കടവ്, നിലമ്പൂര്‍‌, ഗൂഡല്ലൂര്‍, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുക. അടുത്ത മാസം 15ന് ചിത്രീകരണം ആരംഭിക്കും. കോഴിക്കോട് നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചിത്രത്തിന്‍റെ പൂജ നേരത്തെ മൈസൂരില്‍ വെച്ച് നടന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News