ധ്രുവ നച്ചത്തിരത്തിന്റെ ടീസര്‍ എത്തി; സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിക്രം
മലയാളി അനു ഇമ്മാനുവല്‍ ആണ് നായിക. ആഗസ്റ്റിലാണ് സിനിമയുടെ റിലീസ്.
വിക്രം നായകനാകുന്ന ഗൌതം മേനോന്‍ ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളി അനു ഇമ്മാനുവല്‍ ആണ് നായിക. ആഗസ്റ്റിലാണ് സിനിമയുടെ റിലീസ്.
റിലീസിന് ഒരുങ്ങുന്ന എന്നൈ നോക്കി പായും തോട്ടക്ക് ശേഷം ഗൌതം മേനോന്‍ തിരക്കഥ ഒരുക്കി സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ജോണ്‍ എന്ന റോ ഏജന്റിന്റെ വേഷമാണ് ധ്രുവ നച്ചത്തിരത്തില്‍ വിക്രത്തിന്. ഇന്നലെ പുറത്തിറക്കിയ സിനിമയുടെ രണ്ടര മിനിറ്റ് ധൈര്‍ഘ്യമുള്ള ടീസറില്‍ വിക്രമാണ് നിറഞ്ഞു നില്‍ക്കുന്നത്.
ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവല്‍ ആണ് വിക്രമിന്റെ നായിക. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. യുഎസ്, യുകെ, ദുബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. ആഗസ്റ്റില്‍ ധ്രുവ നച്ചത്തിരം റിലീസിനെത്തും.