ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്കാരത്തിന് എഫ് ടി ഐ അംഗീകാരം
Update: 2018-05-10 23:03 GMT
സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ് പോളിലൂടെയാണ് ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ വഴിയാണ് സൃഷ്ടികള്‍ അയക്കേണ്ടത്.
ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്കാരത്തിന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരം. ഇനിഷ്യേറ്റീവ് ഫോര്‍ എക്സലന്‍ഡ് ( ജിഐഇ) യാണ് സംഘാടകര്‍. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കാളികളാകും. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് പുരസ്കാരം.
മികച്ച ചിത്രം, നടന്‍/നടി, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ സംവിധായകന്‍ എന്നീ മേഖലകളിലും പുരസ്കാരമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ് പോളിലൂടെയാണ് ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ വഴിയാണ് സൃഷ്ടികള്‍ അയക്കേണ്ടത്. (www.easternchemmen.com)