ആഞ്ജലിനയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു

Update: 2018-05-11 14:16 GMT
Editor : Sithara
ആഞ്ജലിനയും ബ്രാഡ് പിറ്റും വേര്‍പിരിയുന്നു
Advertising

ഹോളിവുഡ് താരദമ്പതികളായ ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും വിവാഹബന്ധം വേര്‍പ്പെടുത്തുന്നു.

ഹോളിവുഡ് താരദമ്പതികളായ ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും വിവാഹബന്ധം വേര്‍പ്പെടുത്തുന്നു. ആഞ്ജലിന ജോളിയാണ് വിവാഹ മോചന ഹരജി ഫയല്‍ ചെയ്തത്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളാണ് ബന്ധം വേര്‍പെടുത്തുന്നതിന് കാരണമെന്നാണ് സൂചന.

ഹോളിവുഡിലെ മാതൃകാദമ്പതികള്‍ എന്നറിയപ്പെട്ടിരുന്ന അഞ്ജലിനയും ബ്രാഡ് പിറ്റും 2004 ല്‍ റിലീസായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്സ് സ്മിത്ത് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് പ്രണയത്തിലായത്. ഒരു ദശാബ്ദക്കാലം ഒരുമിച്ച് കഴിഞ്ഞ ഇവര്‍ 2014 ലാണ് വിവാഹിതരായത്. ഇരുവരെയും ചേര്‍ത്ത് ബ്രാന്‍ജലീന എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ഇരട്ടകളും ദത്തെടുത്ത മൂന്ന് കുട്ടികളും അടക്കം ആറ് മക്കള്‍ ഇവര്‍ക്കുണ്ട്. അഞ്ജലിന സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച് 2015ല്‍ റിലീസായ ബൈ ദ സീ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

പിതാവ് എന്ന നിലയില്‍ ബ്രാഡ് പിറ്റ് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്ന് ആഞ്ജലിനയ്ക്ക് പരാതി ഉണ്ടായിരുന്നു. ബ്രാഡ്പിറ്റിനെ നടി മരിയാന്‍ കോട്ട്ലാര്‍ഡുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്തകളും വിവാഹമോചനത്തിലേക്ക് നയിച്ചതായാണ് സൂചന. കുട്ടികളുടെ സംരക്ഷണം തനിക്ക് വേണമെന്ന് അഞ്ജലീന ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ബ്രാഡ് പിറ്റിനെ വിലക്കില്ല. കുടുംബത്തിന്റെ ഉത്തമ താല്പതര്യം പരിഗണിച്ചാണ് വിവാഹമോചന ഹരജിയെന്ന് അഞ്ജലിനയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News