ചലച്ചിത്രമേളയില്‍ ഇന്ന് 63 ചിത്രങ്ങള്‍

Update: 2018-05-11 10:40 GMT
Editor : Alwyn K Jose
ചലച്ചിത്രമേളയില്‍ ഇന്ന് 63 ചിത്രങ്ങള്‍

മത്സര വിഭാഗത്തില്‍ ആറ് ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. കിം കി ഡുക്കിന്റെ നെറ്റാണ് ഇന്നത്തെ മറ്റൊരു ആകര്‍ഷണം.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം 63 ചിത്രങ്ങാണ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. മത്സര വിഭാഗത്തില്‍ ആറ് ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. കിം കി ഡുക്കിന്റെ നെറ്റാണ് ഇന്നത്തെ മറ്റൊരു ആകര്‍ഷണം.

മത്സര വിഭാഗത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച കോള്‍ഡ് ഓഫ് കലണ്ടര്‍, ക്ലാഷ് എന്നിവ ഇന്ന് രണ്ടാം സ്ക്രീനിങ്ങിനെത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത് വന്‍ വരവേല്‍പ്. രണ്ട് ചിത്രം കാണാനും വലിയ തിരക്കനുഭവപ്പെട്ടു. ഈജിപ്തില്‍ മുഹമ്മദ് മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ശേഷം നടന്ന സംഭവങ്ങളാണ് ക്ലാഷ്. കലാപ മുഖത്ത് നേരിട്ടെത്തിയ പ്രതീതിയാണ് സിനിമ നല്‍കിയതെന്ന് പ്രേക്ഷകര്‍. മലയാളി സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോളിന്റെ ആദ്യ പ്രദര്‍ശനത്തിനും പ്രേക്ഷകരുണ്ടായി. മത്സരവിഭാഗത്തിലെ ഫിലിപ്പീന്‍ ചിത്രം ഡൈ ബ്യൂട്ടിഫുള്‍, മെക്സിക്കന്‍ ചിത്രം വെയര്‍ഹൌസ്ഡ് എന്നീ ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവും ഇന്ന് നടക്കും. വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ പുതിയ ചിത്രം ദി നെറ്റ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരു കൊറിയകള്‍ തമ്മിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍പെട്ടുപോകുന്ന മത്സ്യത്തൊഴിലാളിയുടെ കഥയാണ് നെറ്റ്. മേളയുടെ പ്രമേയമായ കുടിയേറ്റ വിഭാഗത്തില്‍ ദ റോഡ് ടു മാന്‍ഡലെയുടെ ആദ്യ പ്രദര്‍ശനം ഇന്ന് നടന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News