കാട്പൂക്കുന്ന നേരം വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്

Update: 2018-05-11 08:48 GMT
Editor : Trainee
കാട്പൂക്കുന്ന നേരം വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്

തീയേറ്റര്‍ സമരം അനാവശ്യമെന്ന് സംവിധായകന്‍ ഡോ.ബിജു

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത കാട്പൂക്കുന്ന നേരം വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. തീയേറ്റര്‍ സമരത്തിനിടെയാണ് ചിത്രത്തിന്‍റെ റിലീസ്. സര്‍ക്കാര്‍ തീയേറ്ററുകളടക്കമുള്ള മുപ്പതോളം തീയേറ്ററുകളിലാകും ചിത്രം റിലീസ് ചെയ്യുക.

സിനിമാ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് കാട് പൂക്കുന്ന നേരം റിലീസ് ചെയ്യാന്‍ സംവിധായകന്‍ ഡോ.ബിജു തീരുമാനിച്ചത്. ആറാം തീയതി ചിത്രം തീയേറ്റുകളിലെത്തും. അനാവശ്യമായ സമരത്തിനെതിരായ പ്രതിരോധംകൂടിയാണ് ചിത്രം റിലീസ് ചെയ്യ‌ുന്നതിലൂടെ നടപ്പാകുന്നതെന്ന് ഡോ.ബിജു പറഞ്ഞു. ചിത്രം റിലീസ് ചെയ്യാന്‍ പറ്റുന്ന അനുകൂലമായ കാലാവസ്ഥയാണ് ഉള്ളത്.

Advertising
Advertising

യു എ പി എ പോലുള്ള കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിനുള്ള ഉപാധിയാകുന്ന കാലത്ത് പ്രസക്തമായ സന്ദേശമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. നിലവില്‍ തീയറ്ററുടമകള്‍ ഉന്നയിക്കുന്ന 50 ശതമാനം ഓഹരിയെന്ന ആവശ്യം ന്യായീകരിക്കത്തക്കതല്ല. സമരത്തില്‍ പങ്കാളികളായ ചില തീയേറ്റര്‍ ഉടമകളും റിലീസിനായി സമീപിച്ചിട്ടുണ്ടെന്നു ഡോ.ബിജു പറഞ്ഞു. ഐ എഫ് എഫ് കെയിലും ഗോവന്‍ മേളയിലും കയ്യടി നേടിയശേഷമാണ് കാട്പൂക്കുന്ന നേരം തീയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമാ സമരം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ റിലീസാണ് വെള്ളിയാഴ്ച നടക്കുക.

Writer - Trainee

contributor

Editor - Trainee

contributor

Similar News