സന്തോഷം പങ്കുവെച്ച് വിനായകനും രജിഷയും വിധുവും
സംസ്ഥാന ചലച്ചിത്ര പുരസ്കാര ലബ്ധിയിടില്‍ സന്തോഷമുണ്ടെന്ന് വിനായകനും രജിഷാ വിജയനും വിധു വിന്‍സെന്റും പറഞ്ഞു
സംസ്ഥാന ചലച്ചിത്ര പുരസ്കാര ലബ്ധിയിടില്‍ സന്തോഷമുണ്ടെന്ന് വിനായകനും രജിഷാ വിജയനും വിധു വിന്‍സെന്റും പറഞ്ഞു. അവാര്‍ഡ് ജേതാക്കളുടെ പ്രതികരണങ്ങള്‍ കാണാം.
ആദ്യസിനിമക്ക് തന്നെ പുരസ്കാരം ലഭിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് രജീഷ വിജയന്‍ കേട്ടത്. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് രജീഷ പറഞ്ഞു. എറണാകുളം ഇടപ്പള്ളിയില്‍ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുന്ന 'ഒരു സിനിമാകാരന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കേക്കു മുറിച്ചാണ് രജീഷ ആഹ്ലാദം പങ്കുവെച്ചത്. ആദ്യമായി അഭിനയിച്ച സിനിമ മത്സരത്തിന് എത്തിയെന്ന വാര്‍ത്ത പോലും രജിഷ അറിയുന്നത് ഇന്ന് രാവിലെ. ഉച്ചക്ക് ശേഷം വാര്‍ത്താചാനലുകളിലെ സുഹൃത്തുക്കള്‍ വിളിച്ച് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചേക്കും എന്ന് പറഞ്ഞപ്പോള്‍ ഒരു തമാശയായേ കരുതിയോള്ളൂ. പക്ഷേ പുരസ്കാര പ്രഖ്യാപനം ഞെട്ടിച്ചു കളഞ്ഞു.
ചാനല്‍ അഭിമുഖങ്ങള്‍ക്ക് ശേഷം ഇടപ്പള്ളിയില്‍ തന്റെ പുതിയ ചിത്രമായ ഒരു സിനിമാകാരന്റെ ചിത്രീകരണ ലൊക്കേഷനില്‍ എത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ കേക്കുമായി റെഡി. പുരസ്കാരം ലഭിച്ചത് തന്റെ ഉത്തരവാദിത്തം കൂട്ടിയിട്ടുണ്ടെന്നും പ്രേക്ഷരകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും രജീഷ പറഞ്ഞു.