ഷോട്ട് ഫിലിമുമായി അഞ്ചാം ക്ലാസുകാരന്‍ അദ്വൈത് ജയസൂര്യ

Update: 2018-05-11 21:15 GMT
Editor : Subin
ഷോട്ട് ഫിലിമുമായി അഞ്ചാം ക്ലാസുകാരന്‍ അദ്വൈത് ജയസൂര്യ

ചിത്രത്തിന്റെ എഡിറ്റിംഗും നടന്‍ ജയസൂര്യയുടെ മകനായ അദ്വൈത് ജയസൂര്യ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്...

തന്റെ ആദ്യ ഷോട്ട് ഫിലിമുമായി പത്ത് വയസുകാരന്‍ അദ്വൈത് ജയസൂര്യ. ഗുഡ് ഡേ എന്ന് പേരിട്ടിരിക്കുന്ന ഷോട്ട് ഫിലിമില്‍ അദ്വൈത് ജയസൂര്യ അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗും നടന്‍ ജയസൂര്യയുടെ മകനായ അദ്വൈത് ജയസൂര്യ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത്. ആദി എന്ന് വിളിക്കുന്ന അദ്വൈതിന്റെ അഭിനയത്തേയും ഷോട്ട് ഫിലിമിനേയും ദുല്‍ക്കര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. വളരക്കാലത്തിനിടയില്‍ താന്‍ കണ്ട ഏറ്റവും മനോഹരമായ ദൃശ്യങ്ങളാണ് 'ഗുഡ് ഡേ'യില്‍ കണ്ടതെന്നാണ് ദുല്‍ക്കറിന്റെ വിശേഷണം.

Full View

Writer - Subin

contributor

Editor - Subin

contributor

Similar News