ദംഗല്‍ 2000 കോടി നേടിയോ? ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കുന്നു
ചൈനയെപ്പോലെ മറ്റു രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍
ഈ വര്‍ഷം ഏറെ ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ആമിര്‍ ഖാന്റെ ദംഗല്‍. മികച്ച സിനിമ എന്ന നിലയില്‍ മാത്രമല്ല, ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പോലും ആവേശപൂര്‍വം കൊണ്ടാടി. അത്തരത്തിലൊന്നായിരുന്നു ദംഗല്‍ 2000 കോടി(വേള്‍ഡ് വൈഡ് കളക്ഷന്‍)നേടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ഇതുവരെ 2000 കോടി ക്ലബ്ബില്‍ എത്തിയിട്ടില്ലെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കുന്നത്. 1864 കോടിയാണത്രെ ഇതുവരെ ചിത്രം വാരിക്കൂട്ടിയത്. 2000 കോടിയിലെത്താന്‍ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ അതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും അവര്‍ പറഞ്ഞു. ചൈനയെപ്പോലെ മറ്റു രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. നെഗറ്റീവ് റിവ്യൂകളില്ലാത്തതാണ് ഇവരെ പുറതത് പ്രദര്‍ശനത്തിനെത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടിയതിന് പുറമെ ചൈനയില്‍ നിന്ന് 1000 കോടി സ്വന്തമാക്കിയ ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡും ദംഗലിനാണ്. ആമിര്‍ഖാന്റെ തന്നെ പി.കെ ആയിരുന്നു ചൈനയില്‍ നിന്ന് കൂടുതല്‍ പണംവാരിക്കൂട്ടിയ ബോളിവുഡ് ചിത്രം. നിതീഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിങ് പൊഗാട്ടിന്റെ ജീവിത കഥയാണ് പറയുന്നത്. മഹാവീര്‍ സിങ്ങായി ആമിര്‍ അഭിനയിക്കുന്നു. ഡിസംബര്‍ 23നാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. സാക്ഷി തന്‍വാര്‍, ഫാതിമ സന ഷെയ്ഖ്, സന്യ മല്‍ഹോത്ര, സൈറ വാസിം, തുടങ്ങിയവരാണ് അഭിനേതാക്കള്‍. വിജയ്കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തങ്ക്‌സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിറിന്റെ പുതിയ ചിത്രം. അമിതാഭ് ബച്ചനും ഇതില്‍ അഭിനയിക്കുന്നുണ്ട്.