ആനന്ദിന്റെ മോഹവുമായി അതിശയങ്ങളുടെ വേനല്‍

Update: 2018-05-12 13:41 GMT
Editor : Jaisy
ആനന്ദിന്റെ മോഹവുമായി അതിശയങ്ങളുടെ വേനല്‍

പ്രേക്ഷകരുടെ ഇടപെടല്‍ ആവശ്യമായ ചിത്രമാണെന്നാണ് സംവിധായകന്‍ പ്രശാന്ത് വിജയിന്റെ അഭിപ്രായം

കുട്ടിച്ചാത്തന്‍ സിനിമകള്‍ കണ്ട് ഒരിക്കലെങ്കിലും അദൃശ്യരാകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍. അത്തരമൊരു ആഗ്രഹത്തിന്റെ കഥയാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച അതിശയങ്ങളുടെ വേനല്‍ പറഞ്ഞത്. സംവിധായകനും അഭിനേതാക്കളും പുതുമുഖങ്ങളായ ചിത്രം മേളയില്‍ കയ്യടിയും നേടി.

ഒമ്പതുവയസുകാരന്‍ ആനന്ദാണ് കഥാനായകന്‍. പുസ്തകം വായിച്ച് അദൃശ്യനാകാനുള്ള ആനന്ദിന്റെ മോഹവും അത് കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. തുടക്കക്കാരുടെ പരിഭ്രമമില്ലാതെയാണ് സംവിധായകനും അഭിനേതാക്കളും ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ ഇടപെടല്‍ ആവശ്യമായ ചിത്രമാണെന്നാണ് സംവിധായകന്‍ പ്രശാന്ത് വിജയിന്റെ അഭിപ്രായം.

കേന്ദ്രകഥാപാത്രങ്ങളെ അഭിനയിക്കാനായതിന്റെ ത്രില്ലിലാണ് ചന്ദ്രകിരണും ആര്യയും. മുംബൈ ഫിലിം ഫെസ്റ്റിവലിലും അതിശയങ്ങളുടെ വേനല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News