മഹേഷിന്റെ പ്രതികാരം തമിഴ് ട്രയിലര്‍ കാണാം

Update: 2018-05-12 03:48 GMT
Editor : Jaisy
മഹേഷിന്റെ പ്രതികാരം തമിഴ് ട്രയിലര്‍ കാണാം

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രം തമിഴിലെത്തിക്കുന്നത് പ്രിയദര്‍ശനാണ്

മഹേഷിന്റെ പ്രതികാരം തമിഴ് പതിപ്പ് നിമിറിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രം തമിഴിലെത്തിക്കുന്നത് പ്രിയദര്‍ശനാണ്. മലയാളത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി തമിഴിന്റെ ചേരുവകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് മലയാളി നായികമാരാണ് ചിത്രത്തിലുള്ളത്. അപര്‍ണ്ണ ബാലമുരളി അവതരിപ്പിച്ച കഥാപാത്രത്തെ നമിതാ പ്രമോദും അനുശ്രീയുടെ റോളില്‍ പാര്‍വ്വതി നായരുമെത്തുന്നു. ജെ.മഹേന്ദ്രന്‍, സമുദ്രക്കനി, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 26ന് തിയറ്ററുകളിലെത്തും.

Full View

ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫറായി അഭിനയിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. 2016-ലെ മികച്ച ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രത്തിനു ലഭിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News