രജനീകാന്തിന് ആരാധകരോട് ഒരു അഭ്യര്‍ഥനയുണ്ട്...
Update: 2018-05-13 09:51 GMT
തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് ഡിസംബര്‍ 12 ന് ജന്മദിനം.
തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് ഡിസംബര്‍ 12 ന് ജന്മദിനം. തലൈവരുടെ 66 ാം പിറന്നാള്‍ പൊടിപൊടിക്കാന്‍ കാത്തിരിക്കുന്ന ആരാധകരോട് രജനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് ആ അഭ്യര്‍ഥന. സൂപ്പര്‍സ്റ്റാറിന്റെ പിആര്‍ഒ റിയാസ് അഹമ്മദാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇത്തവണ രജീകാന്തിന്റെ പിറന്നാള്‍ പതിവു പോലെ വലിയ ബാനറുകളും പോസ്റ്ററുകളുമൊക്കെയായി വമ്പന്‍ ആഘോഷമാക്കരുതെന്നാണ് ട്വീറ്റ്. തമിഴ്‍നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷം ഒഴിവാക്കാന്‍ രജനി അഭ്യര്‍ഥിച്ചിരിക്കുന്നതെന്നാണ് സൂചന.