ഒരു മെക്സിക്കന്‍ അപാരതയുടെ അവസാന ടീസറുമെത്തി
ടൊവിനോ തോമസ് എസ്എഫ്ഐ നേതാവായി എത്തുന്ന ഒരു മെക്സിക്കന്‍ അപാരതയുടെ അവസാന ടീസറുമെത്തി.
ടൊവിനോ തോമസ് എസ്എഫ്ഐ നേതാവായി എത്തുന്ന ഒരു മെക്സിക്കന്‍ അപാരതയുടെ അവസാന ടീസറുമെത്തി. ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് ആവേശം ചുവപ്പില്‍ നിറച്ച് അവസാന ടീസറും പുറത്തുവിട്ടത്.
ചിത്രത്തിന്റെ സംവിധാനം ടോം ഇമ്മട്ടിയാണ്. സ്ഫടികം എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടു തോമയുടെ കൗമാരകാലം അവതരിപ്പിച്ച, സംവിധായകൻ കൂടിയായ രൂപേഷ് പീതാംബരൻ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിനോ ജോണ്‍, സുനില്‍ സുഖദ, നീരജ് മാധവ്, ഗായത്രി സുരേഷ്, സുധീർ കരമന, കലാഭവൻ ഷാജോൺ, സുധി കോപ്പ എന്നിവരാണ് മറ്റ് താരങ്ങള്‍. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് കണ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം ഷമീർ മുഹമ്മദ്ദുമാണ്.