പത്മാവത് ഈ മാസം 25ന്‌

Update: 2018-05-13 18:39 GMT
പത്മാവത് ഈ മാസം 25ന്‌

പത്മാവതി എന്ന പേരുമാറ്റി പത്മാവത് എന്നാക്കുകയായിരുന്നു

വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും പിന്നാലെ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തും. പത്മാവതി എന്ന പേരുമാറ്റി പത്മാവത് എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. 2016 ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തി ക്കാനായിരുന്നു അണിയറക്കാരുടെ നീക്കം. എന്നാല്‍ തങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാരോപിച്ച് രജപുത് വിഭാഗം രംഗത്ത് വരികയായിരുന്നു. കര്‍ണിസേനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്.

Advertising
Advertising

#Padmavat to release on 25 Jan 2018... #RepublicDayWeekend

— taran adarsh (@taran_adarsh) January 8, 2018

ഒരു നിലക്കും ചിത്രം പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നത്. പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിനും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും വധഭീഷണി വന്നു. തുടക്കത്തില്‍ സെന്‍സര്‍ബോര്‍ഡും എതിരെ നിന്നു. പ്രതിഷേധം കനത്തതോടെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു. വിവാദം കത്തിനില്‍ക്കെ സമിതി പരിശോധിക്കുകയും പേരിലെ ചില മാറ്റങ്ങള്‍ ഉള്‍പ്പെടെ ഏതാനും വെട്ടിത്തിരുത്തലുകള്‍ക്കും സമിതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News