ഷാജിപാപ്പനും പിള്ളേരും തരംഗമാവുന്നു: റെക്കോര്‍ഡിട്ട് ആട് 2 ട്രെയിലര്‍ 

Update: 2018-05-14 12:08 GMT
ഷാജിപാപ്പനും പിള്ളേരും തരംഗമാവുന്നു: റെക്കോര്‍ഡിട്ട് ആട് 2 ട്രെയിലര്‍ 

ഇന്നലെ പുറത്തിറങ്ങിയ ആട് 2വിന്റെ ട്രെയിലറിന് റെക്കോര്‍ഡ്

ഷാജിപ്പാപ്പനും പിള്ളേരും യൂട്യൂബിലും തരംഗം സൃഷ്ടിക്കുന്നു. ഇന്നലെ പുറത്തിറങ്ങിയ ആട് 2വിന്റെ ട്രെയിലറിന് റെക്കോര്‍ഡ്. ട്രെന്‍ഡി ങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ട്രെയിലര്‍ മലയാളത്തില്‍ വേഗത്തില്‍ 1 മില്യണ്‍(പത്ത് ലക്ഷം) കാഴ്ചക്കാരെ സൃഷ്ടിച്ചെന്ന റെക്കോര്‍ഡാണ് ആട് 2 സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം അവകാശപ്പെടുന്നത്. നിര്‍മ്മാതാവായ വിജയ് ബാബു ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതിനകം പതിനൊന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

Advertising
Advertising

Full View

തിയേറ്ററില്‍ ചലനം സൃഷ്ടിക്കാതെ പോയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. എന്നിരുന്നാലും പ്രിയതാരം ജയസൂര്യയുടെ ഷാജിപാപ്പന്‍ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ കൊണ്ടാടിയത്. ആദ്യ ഭാഗത്തെ പ്രധാനകഥാപാത്രങ്ങളെല്ലാം ആട് 2വിലും ഉണ്ട്. കൂടാതെ മാമുക്കോയ, ഇര്‍ഷാദ്, ബൈജു എന്നിവരെയും കാണാം. ഇൌ മാസം 22ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News