ഹേയ് ജൂഡിന്റെ ടീസറെത്തി

Update: 2018-05-14 09:13 GMT
Editor : Alwyn K Jose
ഹേയ് ജൂഡിന്റെ ടീസറെത്തി

നിവിന്‍ പോളി ശ്യാമപ്രസാദുമായി കൈകോര്‍ക്കുന്ന ഹേയ് ജൂഡിന്റെ ടീസറെത്തി. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നിവിന്റെ നായിക.

നിവിന്‍ പോളി ശ്യാമപ്രസാദുമായി കൈകോര്‍ക്കുന്ന ഹേയ് ജൂഡിന്റെ ടീസറെത്തി. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നിവിന്റെ നായിക. ‘ഇവിടെ’ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് വീണ്ടുമെത്തുമ്പോള്‍ വന്‍ പ്രതീക്ഷയോടെയാണ് സിനിമാകമ്പക്കാര്‍ ജൂഡിനെ കാത്തിരിക്കുന്നത്. മലയാളത്തിലേക്ക് ആദ്യമായി കാല്‍ വെയ്ക്കുകയാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ നായിക. ക്രിസ്റ്റല്‍ എന്ന കഥാപാത്രത്തെയാവും മലയാളത്തിലെ കന്നിയങ്കത്തില്‍ തൃഷ അവതരിപ്പിക്കുക. ബീറ്റില്‍സിന്റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്. സിദ്ദീഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേയ് ജൂഡ്’ നിര്‍മ്മിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ്. ഔസേപ്പച്ചനാണ് സംഗീതം. ഇ4 എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News