'അമ്മ'ക്കെതിരെ കമല്‍

Update: 2018-05-15 15:34 GMT
Editor : Subin
'അമ്മ'ക്കെതിരെ കമല്‍

നടിക്കെതിരായ അക്രമം നടന്നപ്പോള്‍ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജനവികാരം മാനിക്കേണ്ടിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ട്.

നടിമാര്‍ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന 'അമ്മ' നിലപാടിനെതിരെ സംവിധായകന്‍ കമല്‍. 'അമ്മ'യുടെ നിലപാട് ജനാധിപത്യവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് കമല്‍ മീഡിയവണ്‍ വ്യൂപോയിന്റില്‍ പറഞ്ഞു.

സ്ത്രീവിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ നിലപാട് സൂപ്പര്‍ താരങ്ങള്‍ക്കും മാതൃകയാകണം. ഇരക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും. നടിക്കെതിരായ അക്രമം നടന്നപ്പോള്‍ പ്രതികരണത്തില്‍ മുഖ്യമന്ത്രി ജനവികാരം മാനിക്കേണ്ടിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ട്.

ദിലീപുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെങ്കില്‍ അതും അന്വേഷിക്കണം. ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് നേരത്തെ ദിലീപിന് വേണ്ടി സംസാരിച്ചതെന്നും കമല്‍ പറഞ്ഞു.

Writer - Subin

contributor

Editor - Subin

contributor

Similar News